തിരുവനന്തപുരം: എസ്എസ്എല്‍സി സേ പരീക്ഷകള്‍ക്ക് ജൂലൈ ഏഴ് വരെ അപേക്ഷിക്കാം. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ വിദ്യാര്‍ഥികള്‍ക്ക് സേ പരീക്ഷക്ക് അപേക്ഷിക്കാം. കോവിഡ് പശ്ചാത്തലത്തില്‍ രണ്ടാംഘട്ടത്തില്‍ നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകളും എഴുതാം. ഇത്തരത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികളെ റെഗുലര്‍ ആയി തന്നെ പരിഗണിക്കും.

കൂടാതെ, ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകളും ജൂലൈ രണ്ട് മുതല്‍ ഏഴ് വരെ സ്വീകരിക്കും. ജൂലൈ ഏഴ് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് അതത് സ്കൂളുകളില്‍ ഇതിനായുള്ള അപേക്ഷകള്‍ നല്‍കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പറൊന്നിന് 100 രൂപയും സൂക്ഷ്മപരിശോധനക്ക് 50 രൂപയും ഫോട്ടോ കോപ്പിക്ക് 200 രൂപയുമാണ് ഫീസ് ഈടാക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക