കൊച്ചി: നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ടിക് ടോക്ക്. ആപ്ലിക്കേഷനുള്ള ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കും ഇനി ടിക് ടോക്ക് വീഡിയോകള്‍ കാണാന്‍ കഴിയില്ല. ആപ്പ് നേരത്തെ ഡൗണ്‍ലോഡ് ചെയ്ത ആര്‍ക്കും തന്നെ ലോഗിന്‍ ചെയ്യാനും കഴിയില്ല. ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക്ക് നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് അനുസരിച്ചാണ് ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ സുരക്ഷയെയും പ്രതിരോധത്തെയും ക്രമസമാധാനത്തെയും ഈ ആപ്ലിക്കേഷനുകള്‍ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക