ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു റോട്ടിൽ ഇരുന്ന് ഓലമേടഞ്ഞ സമരം നടത്തി യൂത്ത് കോൺഗ്രസ്

0
731

തൃശൂർ: ലക്ഷദ്വീപ് ജനതയെ അന്യായമായി വേട്ടയാടുന്ന കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയും സംവിധായക ഐഷസുൽത്താനക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും റോട്ടിൽ ഇരുന്ന് തേങ്ങോല മേടഞ്ഞ് സമരം നടത്തി മതിലകം സെന്ററിൽ റോട്ടിൽ ഇരുന്നാണ് സമരം നടത്തിയത് ലക്ഷദ്വീപ് ജനതയുടെ വരുമാനമാർഗമായ തെങ്ങിൽ പോലും കാവി നിറത്തിലുള്ള പെയിന്റ് അടിക്കുന്നത് ഒരു ജനതയുടെ ആത്മഭിമാനത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ് ലക്ഷദ്വീപ് നിവാസികൾ ഇപ്പോൾ നടത്തുന്ന സമരം ഓലമേടഞ്ഞും പെരപ്പുറത് ഇരുന്നും കരകൗശല വസ്തുക്കൾ പ്രദർശിപ്പിച്ചുമാണ് അത്തരം സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യൂത്ത് കോൺഗ്രസ്‌ കൈപ്പമംഗലംനിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയത് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ പി എ മനാഫ് അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭസുബിൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വാണിപ്രയാഗ്. പി എസ് ഷാഹിർ. ഷഫീക്ക് ഇ എ. സർവോത്തമൻ. എൻ എം ഫിറോസ്. ഫിറോസ്ശരീഫ്. സലീമുദ്ധീൻ. ആസിഫ്മുഹമ്മദ്‌.അനസ് കായി. സഹീർചെന്ത്രപിന്നി.ആദർശ്കിഴക്കേടത്ത്.അഡ്വ ജിൽഷാ. തമന്ന കെ എൻ.എന്നിവർ സംസാരിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here