കൊച്ചി: കടലില്‍ മീനെത്തിയാല്‍ മുന്‍കൂട്ടി അറിയാനുള്ള സാങ്കേതിക വിദ്യയുമായി കേന്ദ്ര സമുദ്ര മല്‍സ്യ ഗവേഷണ സ്ഥാപനം(സി.എം.എഫ്.ആര്‍.ഐ). ഐ.എസ്.ആര്‍.ഓയുമായി ചേര്‍ന്ന് ‘സമുദ്ര’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ഇതോടെ കടലില്‍ എവിടെയാണ് മീനുള്ളതെന്ന് നാല് ദിവസം മുന്‍പ് തന്നെ മല്‍സ്യ തൊഴിലാളികള്‍ക്ക് എസ്.എം.എസ് ലഭിക്കും. മീനുകള്‍ കൂട്ടത്തോടെ കാണുന്ന സ്ഥലങ്ങളില്‍ വെള്ളത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഉപഗ്രഹ സഹായത്തോടെ പരിശോധിച്ചാണ് ഇത് സാധ്യമാക്കുന്നത്. മല്‍സ്യ ലഭ്യത കൂടുതലുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ ലഭിക്കുന്നതോടെ മല്‍സ്യബന്ധനം എളുപ്പമാവും. നിലവില്‍ തമിഴ്‌നാട്ടിലാണ് ഗവേഷണം നടക്കുന്നത്. രണ്ട് വര്‍വർഷത്തിനുള്ളിൽ കേരള തീരത്തും പദ്ധതി നടപ്പാക്കുമെന്ന് സിഎംഎഫ്ആര്‍ഐ അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക