ജിദ്ദ: ആദ്യ ഇന്ത്യൻ ഹജ്ജ് വിമാനം ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തി. ഞായർ രാവിലെ 8.40 ന് എത്തിയ വിമാനത്തിലെ തീർഥാടകരെ അംബാസഡർ അഹമദ് ജാവേദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ മുഹമ്മദ് ശാഹിദ് ആലം, കോൺസൽ അനന്ത്കുമാർ, കോൺസുലേറ്റ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ആദ്യ വിമാനത്തിൽ ചെന്നൈയിൽ നിന്നുള്ള 420 ഹാജിമാരാണ് ഉണ്ടായിരുന്നത്. പിന്നാലെ ഔറംഗാബാദ്, ചെന്നൈ, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും എത്തി. മൊത്തം 3,200 ഹാജിമാരാണ് ഇന്നലെ ജിദ്ധയിൽ എത്തിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക