ന്യൂഡൽഹി: ഐആർസിടിസി ഹോട്ടൽ അഴിമതിക്കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്റി ദേവി, മകൻ തേജസ്വി യാദവ് എന്നിവർക്കെതിരെ ഡൽഹി കോടതി സമൻസ് പുറപ്പെടുവിച്ചു. ഇവർക്കെതിരെ സിബിഐ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഓഗസ്റ്റ് 31നകം കോടതിയിൽ ഹാജരാകണമെന്നാണ് ഉത്തരവ്. 2018 ഏപ്രിൽ 16നാണ് സിബിഐ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോൾ 2004ൽ ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പുകരാർ സുജാത ഹോട്ടൽസ് എന്ന സ്വകാര്യ കമ്പനിക്കു നൽകിയതിൽ അഴിമതി നടന്നുവെന്നതാണ് കേസ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക