ന്യൂഡൽഹി: നട്ടെല്ലിന്റെ പേശികളെ ബാധിക്കുന്ന സ്പൈനൽ മാസ്ക്കുലർ അട്രോഫി മരുന്നിൻറെ ഇറക്കുമതി തീരുവയും ജി എസ് റ്റി യും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മലാ സീതാരാമന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ നിവേദനം നൽകി .അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന മരുന്നിന് നിലവിൽ 16 കോടി രൂപയാണ് ചിലവ് .എന്നാൽ ഇന്ത്യയിൽ മരുന്നിന്റെ വിലയുടെ 35 ശതമാനമാണ് ഇറക്കുമതി തീരുവയായും ജി എസ് റ്റി യായും അടക്കേണ്ടി വരുന്നതെന്നും ഇത് സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാവുന്നതിലും ഭീമമായ തുകയാണെന്നും എം പി മന്ത്രിയെ ധരിപ്പിച്ചു.

ലക്ഷദ്വീപിൽ ഈ അസുഖം ബാധിച്ച നാല് വയസ്സുകാരി ബേബി ഇഷാൽ മറിയത്തിനുള്ള മരുന്നിന്റെ ആവശ്യകതയും ,മരുന്നിന് വരുന്ന തീരുവകൾ ഒഴിവാക്കി കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട സാമ്പത്തിക സഹായവും മന്ത്രാലയത്തിന് കീഴിൽ നിന്നും ഉണ്ടാകണമെന്നും എം പി ധനകാര്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക