ലക്ഷദ്വീപിന് സംസ്ഥാന പദവി നല്കണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പിയുടെ പ്രമേയം

0
1161

ന്യൂഡല്‍ഹി: ലക്ഷദ്വീപിന് സംസ്ഥാന പദവി നല്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ സി.പി.ഐ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ബിനോയ് വിശ്വം എം.പിയുടെ പ്രമേയം. ലക്ഷദ്വീപില്‍ അടുത്തിടെ നടന്ന ജനാധിപത്യവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടിയ പ്രമേയം ജനാധിപത്യ പ്രക്രിയയില്‍ പൗരന്മാര്‍ക്ക് പ്രാതിനിധ്യമില്ലാത്തതാണ് ഉദ്യോഗസ്ഥ മേധാവികളുടെ കാരുണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥയുണ്ടാക്കുന്നതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

മറ്റ് എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജനാധിപത്യസംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും അതിന് കേന്ദ്ര ഭരണപ്രദേശങ്ങള്‍ സംബന്ധിച്ച്‌ ഒരു പാര്‍ലമെന്‍ററി സമിതി പരിശോധിക്കണമെന്നും ബിനോയ് വിശ്വം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here