ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രാദേശീക സഖ്യം: എൻ.സി.പി

0
760

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സമാനമനസ്കരായ പാർട്ടികളെ ഒന്നിപ്പിക്കാൻ എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ മുൻകയ്യെടുക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനുള്ള ചർച്ചകൾക്കു തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഐക്യം സംസ്ഥാനംതോറും മതിയെന്ന പവാറിന്റെ നിലപാടിന് ഡൽഹിയിൽ ചേർന്ന എൻസിപി ദേശീയസമിതി അംഗീകാരം നൽകി. മഹാരാഷ്ട്രയിൽ എൻസിപി നടത്തുന്ന സഖ്യനീക്കങ്ങൾ ഫലപ്രദമായ പ്രാദേശിക ഐക്യത്തിനുള്ള ഉദാഹരണമാണെന്നും ഈ മാതൃക മറ്റിടങ്ങളിലും പിന്തുടരണമെന്നും പവാർ പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുമ്പു പ്രധാനമന്ത്രി സ്ഥാനാർഥിയായി ആരെയും ഉയർത്തിക്കാട്ടേണ്ടതില്ല. 1977ലും 2004ലും ഈ രീതി ഫലപ്രദമായിരുന്നുവെന്നും പവാർ പറഞ്ഞു. ഇതിനിടെ, ഏഴാം തവണയും പാർട്ടി അധ്യക്ഷനായി ശരദ് പവാറിനെ ദേശീയസമിതി തിരഞ്ഞെടുത്തു. പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാൻ പാർട്ടി പവാറിനെ ചുമതലപ്പെടുത്തി. ജനറൽ സെക്രട്ടറിമാരായ ടി.പി. പീതാംബരൻ, മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പൻ, എൻ.എ. മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here