ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം നാളെ.ഇത് പ്രകാരം സെപ്തംബര്‍ ഒന്ന് മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനാവില്ല.അക്കൗണ്ടുകളില്‍ തൊഴിലുടമകളുടെ വിഹിതം അടക്കം വരവ് വെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് വ്യക്തമാക്കിയിട്ടുണ്ട്.ഇതു പ്രകാരം പ്രൊവിഡന്‍സ് ഫണ്ടുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് ലഭിക്കില്ല.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടിയിരുന്നു.ജൂണ്‍ ഒന്ന് വരെയായിരുന്ന സമയപരിധിയാണ് അന്ന് നീട്ടിയത്.
സെപ്തംബര്‍ ഒന്നിന് മുന്‍പ് ഇപിഎഫ്ഒ വരിക്കാര്‍ക്ക് ലഭിക്കുന്ന യൂണിവേഴ്സല്‍ അക്കൗണ്ട് നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഇപിഎഫ്ഒ നിര്‍ദേശിച്ചു.

അക്കൗണ്ട് നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സാമൂഹിക സുരക്ഷാ കോഡിലെ 142-ാം വകുപ്പ് തൊഴില്‍ മന്ത്രാലയം ഭേദഗതിചെയ്തിട്ടുണ്ട്.തൊഴിലാളിയെ തിരിച്ചറിയുന്നതിനുള്ള നടപടികളാണ് ഇതിലൂടെ സര്‍ക്കാര്‍ ഉറപ്പാക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക