ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് പാക് ഹെലികോപ്റ്റര്‍ നിരീക്ഷണ പറക്കല്‍ നടത്തി. ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം ഹെലികോപ്റ്റര്‍ വെടിവച്ചിടാന്‍ ശ്രമിച്ചു. കഴിഞ്ഞ മാസവും പാക് സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ നിയന്ത്രണരേഖയില്‍ കാണപ്പെട്ടിരുന്നു.
സംഭവത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കാനും വ്യോമാതിര്‍ത്തി ലംഘിക്കപ്പെട്ടാല്‍ തിരിച്ചടിക്കാന്‍ എത്രസമയമെടുക്കുമെന്ന് മനസിലാക്കാനും പാക് ഹെലിക്കോപ്റ്ററുകള്‍ വ്യോമാതിര്‍ത്തിയോട് ചേര്‍ന്ന് പറക്കുക സാധാരണമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
എന്നാല്‍ വ്യക്തമായ വ്യോമാതിര്‍ത്തി ലംഘനം തന്നെയാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ആദ്യം പാകിസ്താന്റെ സൈനിക ഹെലിക്കോപ്റ്റര്‍ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്തുവരെ എത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ 1991 ല്‍ ഒപ്പുവച്ച കരാര്‍ ലംഘിച്ചായിരുന്നു ഇത്. യുദ്ധവിമാനങ്ങള്‍ ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ പരിധിയിലും മറ്റ് വിമാനങ്ങള്‍ ഒരു കിലോമീറ്റര്‍ പരിധിയിലും പ്രവേശിക്കരുതെന്ന് വ്യവസ്ഥചെയ്യുന്നതായിരുന്നു 1991 ലെ കരാര്‍.
#WATCH A Pakistani helicopter violated Indian airspace in Poonch sector of #JammuAndKashmir pic.twitter.com/O4QHxCf7CR
— ANI (@ANI) September 30, 2018
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക