2019 ലെ സന്തോഷ് ട്രോഫി മത്സരത്തില്‍ ദാമന്‍ ദിയുവിനെതിരെ ജയം കണ്ട് ലക്ഷദ്വീപ്. കഴിഞ്ഞ മത്സരത്തില്‍ സര്‍വീസസിനോട് തോല്‍വി വഴങ്ങിയ ലക്ഷദ്വീപ് ഇത്തവണ തങ്ങളുടെ വീര്യം പുറത്ത് എടുത്തപ്പോള്‍ 3-1 നാണ് ജയം കണ്ടത്. ആദ്യ പകുതിയില്‍ 15, 40 മിനിറ്റുകളിലും രണ്ടാം പകുതിയില്‍ 62, 88 മിനിറ്റുകളിലും ആണ് മത്സരത്തിലെ ഗോളുകള്‍ പിറന്നത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ ലക്ഷദ്വീപിന് തല ഉയര്‍ത്തിപിടിക്കാനുള്ള പ്രകടനമാണ് താരങ്ങള്‍ ഇന്ന് പുറത്ത് എടുത്തത്. ലക്ഷദ്വീപിനായി ഫൈസല്‍, സവാദ്, നാസര്‍ എന്നിവര്‍ ആണ് ഗോളുകള്‍ നേടിയത്. സമീപകാലത്ത് മാത്രം സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ ലക്ഷദ്വീപ് മികച്ച നേട്ടങ്ങള്‍ ആണ് വരും ഭാവിയില്‍ ലക്ഷ്യം വെക്കുന്നത്.
കടപ്പാട്: fanport.in
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക