ചെത്ത്ലാത്ത്: ചെത്ത്ലാത്ത് ദ്വീപിലെ മദ്രസ്സകളിലേക്കും നഴ്‌സറി, പ്രി സ്കൂളുകളിലേക്കും വിദ്യാർത്ഥികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന വാട്ടർ ഡിസ്പെൻസറുകൾ സമ്മാനിച്ച് വില്ലേജ് (ദ്വീപ്) പഞ്ചായത്ത്.
പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ ശ്രീ. മുഹമ്മദ് ഇഖ്ബാൽ വിതരനോത്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൻ ശ്രീ. എം.അലി അക്ബർ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് അധ്യാപകൻ ശ്രീ.പി.പി.അബ്ദുല്ലക്കോയ മാസ്റ്റർ വിശിഷ്ടാതിഥി ആയി പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ.മുഹമ്മദ് ജലാലുദ്ധീൻ, ശ്രീ.കാസിം മഹ്‌റൂഫ്, ശ്രീമതി റഹ്മത്തുന്നിസ, ശ്രീമതി ഫാത്തിമത്തുൽ ബുഷ്‌റ, എക്സിക്യൂട്ടീവ് ഓഫിസർ ശ്രീ.കെ.കെ.ഇയ്യാസ് എന്നിവർ വിവിധ സ്ഥാപനങ്ങൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. മദ്രസ്സാ നഴ്‌സറി മാനേജ്‌മെന്റ് പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ വാട്ടർ ഡിസ്പെൻസറുകൾ ഏറ്റുവാങ്ങി.

മികച്ച പഞ്ചായത്ത് പ്രവർത്തനങ്ങൾക്ക് ലഭിച്ച ദേശീയ പുരസ്‌കാര തുക പ്രശംസനീയമായ രീതിയിൽ ചെലവഴിച്ച് കൊണ്ടാണ് വിവിധ മേഖലകളിൽ ഫലപ്രദമായ മുന്നേറ്റങ്ങളുമായി ചെത്ത്ലാത്ത് പഞ്ചായത്ത് ദ്വീപിനൊട്ടാകെ മാതൃകയായിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക