കവരത്തി: ദ്വീപിന് പുറത്തെ കോളേജുകളിൽ പഠിക്കുന്ന ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാൻ അവസരം. ലക്ഷദ്വീപിന് പുറത്ത് വന്‍കരയിലെ കോളേജുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് പ്രവേശനം നേടിയ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാൻ യോഗ്യത. നവംബര്‍ 15 വരെ അപേക്ഷിക്കാം. ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ http://scholarships.gov.in വഴി അപേക്ഷകൾ സ്വീകരിക്കും
2022-23 എ.വൈ ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ നവംബര്‍ 15 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത ശേഷം അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി കവരത്തി വിദ്യാഭ്യാസ ഡയറക്ടറേറ്റിലുള്ള സ്‌കോളര്‍ഷിപ്പ് സെല്ലില്‍ സ്പീഡ് പോസ്റ്റായി സമര്‍പ്പിക്കണം. ഇന്‍സ്റ്റിറ്റിയൂഷന്‍ വേരിഫിക്കേഷന് വേണ്ടി നവംബര്‍ 30 വരെ പോര്‍ട്ടല്‍ തുറന്നിരിക്കും. അപേക്ഷ ഓണ്‍ലൈനായി നല്കിയ വിദ്യാര്‍ഥികള്‍ നവംബര്‍ 30ന് മുമ്പ് കോളേജ് അധികൃതര്‍ പരിശോധിച്ചു എന്ന് ഉറപ്പുവരുത്തണം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക