ലക്ഷദ്വീപ് കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

0
553
തിരുവനന്തപുരം:ഡിസംബർ ഒന്നിന് (നാളെ) ലക്ഷദ്വീപ് കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് കീഴിലുളള കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

To advertise here, Whatsapp us.
ഇന്ന് രാത്രി മുതൽ ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനിടയുണ്ട്. ഇവിടങ്ങളിൽ മത്സ്യബന്ധനത്തിനായി കടലിൽ പോവാൻ പാടുള്ളതല്ല. നാളെയും മറ്റന്നാളും ഇതേ വേഗതയിൽ കാറ്റടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അടുത്ത ചെവ്വ, ബുധൻ ദിവസങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 70 കിലോമീറ്റർ വരെയായി ഉയരാം. ആയതിനാൽ ഇന്ന് മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here