കൊച്ചി: ലക്ഷദ്വീപ്, കേരള ടീമുകളുടെ കോവിഡ് പരിശോധനാ ഫലം ഞായറാഴ്ച വന്നു. തിങ്കളാഴ്ച പോണ്ടിച്ചേരി ടീമിന്റെ പരിശോധനയിലും നെഗറ്റീവ് എന്ന ഫലം വന്നതോടെ, കോവിഡ് കാലത്തിനുശേഷം ‘പോസിറ്റീവ്’ പ്രതീക്ഷകളോടെ ലക്ഷദ്വീപ് ഫുട്ബോള്‍ മൈതാനത്തേക്ക്.
സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ബി ഗ്രൂപ്പ് മത്സരങ്ങള്‍ ബുധനാഴ്ച കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടങ്ങും. രാവിലെ 9.30-ന് ലക്ഷദ്വീപ് കേരളത്തെ നേരിടുമ്പോള്‍ വൈകീട്ട് മൂന്നിന് അന്തമാന്‍ പോണ്ടിച്ചേരിയെ നേരിടും.
കോവിഡ് പ്രോട്ടോകോളില്‍ കഴിയുന്ന ടീമുകളുടെ കോവിഡ് പരിശോധനാ ഫലം വന്നത് സംഘാടകര്‍ക്കു ആശ്വാസമായി. ഇതുവരെ എല്ലാ കളിക്കാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ബയോ ബബിളിലാണ് ടീമുകള്‍.

- ഡിസംബർ ഒന്ന് കേരള X ലക്ഷദ്വീപ് (രാവിലെ 9.30)
- പുതുച്ചേരി X അന്തമാൻ-നികോബാർ (വൈകു. 3.00)
- ഡിസംബർ മൂന്ന് അന്തമാൻ-നികോബാർ X കേരളം (രാവിലെ 9.30)
- ലക്ഷദ്വീപ് X പുതുച്ചേരി (വൈകു. 3.00)
- ഡിസംബർ അഞ്ച് അന്തമാൻ-നികോബാർ X ലക്ഷദ്വീപ് (രാവിലെ 9.30)
- കേരളം X പുതുച്ചേരി (വൈകു. 3.00)
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക