ആന്ത്രോത്ത്: ഇടച്ചേരി അറഫ പള്ളിക്കു സമീപമുള്ള പാട്ടകൽ എന്ന വീട്ടിൽ തീപിടുത്തം. രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. വീടിന്റെ മുകളിലെ നിലയിൽ കയറിയ കുട്ടികൾ അവിടെ കളിക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്. സംഭവസമയത്ത് മുതിർന്നവർ ആരും അടുത്തില്ലാത്തതിനാൽ തീ അണക്കുന്നതിന് സാധിച്ചില്ല. പിന്നീട് അവിടെ എത്തിയ കുട്ടികളുടെ മാതൃസഹോദരൻ മുഹമ്മദ് ഫരീദ്(26) അവരെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി മുകളിലേക്ക് ഓടിക്കയറുകയായിരുന്നു.

എന്നാൽ ഫരീദിന് തിരിച്ച് ഇറങ്ങാൻ സാധിച്ചില്ല. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കുട്ടികളെ രക്ഷിക്കാനായി അപകട സ്ഥലത്തേക്ക് കയറാൻ ശ്രമിച്ച കുട്ടികളുടെ ഉമ്മമാരായ ജുബൈരിയ്യത്ത്, റാബിയ എന്നിവർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് കൊണ്ടുപോയി. ഫരീദിനെ കൂടാതെ മുഹമ്മദ് റയാൻ പി(3), സയ്യിദ് മുഹമ്മദ് അബൂസ്വാലിഹ് പി(4) എന്നിവരാണ് മരണപ്പെട്ടത്. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാധമിക നിഗമനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക