ലക്ഷദ്വീപിൽ നിന്നും ക​ട​ൽ ക​ട​ന്നെ​ത്തി​ ഫാരിഷ ടീച്ചർ മാട്ടൂൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ്

0
1199

പഴയങ്ങാടി: ലക്ഷദ്വീപില്‍ നിന്നെത്തിയ ഫാരിഷ ടീച്ചര്‍ ഇനി മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. മാട്ടൂല്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്നാണ് ജയിച്ച് കയറിയാണ് ഫാരിഷ ടീച്ചര്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.

സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടുന്ന, അധ്യാപിക കൂടിയായ ഫാരിഷ ടീച്ചര്‍ മുസ്‌ലിം ലീഗിന്റെ ഏണി ചിഹ്നത്തിലായിരുന്നു ജനവിധി തേടിയത്. 514 വോട്ടുകള്‍ നേടിയ ഫാരിഷ ടീച്ചര്‍ 135 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയാണ് രണ്ടാമതെത്തിയത്.

ഒരു ദശകം മുമ്പ് മാട്ടൂല്‍ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകന്‍ ആബിദ് വിവാഹം ചെയ്തതോടെയാണ് ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ സയ്യിദ് ശൈകോയ- ഖൈറുന്നിസ ദമ്പതികളുടെ മകള്‍ ഫാരിഷ കടല്‍ കടന്ന് മാട്ടൂലിന്റെ മരുമകളായത്. പിന്നീട് മാട്ടൂലിലെ ഫാരിഷ ടീച്ചറായി മാറുകയായിരുന്നു.

ഭര്‍ത്താവ് ആബിദിന്റെ വോട്ട് പാട്ടുകളുടെ അകമ്പടിയോടെ ടീച്ചറുടെ പ്രചാരണ രംഗം കൊഴുപ്പിച്ചിരുന്നു. ആന്ത്രോത്ത് എം.ജി.എച്ച്.എസ്.എസില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ ഫാരിഷ പൊളിറ്റിക്കല്‍ സയന്‍സില്‍ എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദവും കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here