കവരത്തി: മുപ്പതാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിൽ ഒരു ഫൈനൽ മത്സരം ബാക്കി നിൽക്കെ കിരീടം ഉറപ്പിച്ച് ആന്ത്രോത്ത് ടീം. ഇന്നലെ രാത്രി നടന്ന U19 വോളിബോൾ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് അഗത്തിയെ പരാജയപ്പെടുത്തിയതോടെ തന്നെ ആന്ത്രോത്ത് ദ്വീപ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരുന്നു.
തൊട്ടുപിന്നാലെ നടന്ന വോളിബോൾ U17 ഫൈനൽ മത്സരത്തിൽ കവരത്തി ദ്വീപിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയതോടെ കവരത്തി സ്റ്റേഡിയം ഗ്രൗണ്ടിനെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ആന്ത്രോത്ത് ദ്വീപിലെ കായിക പ്രേമികൾ ആഹ്ലാദ പ്രകടനങ്ങൾ ആരംഭിച്ചു.
ഇന്ന് വൈകുന്നേരം നടക്കുന്ന U17 ഫുട്ബോൾ ഫൈനൽ മത്സരത്തിൽ കവരത്തിയും ആന്ത്രോത്തും നേർക്കുനേർ ഏറ്റുമുട്ടും. തുടർന്ന് എൽ.എസ്.ജിയുടെ മുപ്പതാം പതിപ്പിന് കൊടിയിറക്കം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക