അഗത്തി: ലക്ഷദ്വീപില്‍ നിന്നും ആദ്യ പോസ്റ്റല്‍ ഇന്‍സ്‌പെക്ടറായി അഗത്തി സ്വദേശി എം.എ റിയാസ്. എറണാകുളം പോസ്റ്റല്‍ ഡിവിഷനിൽ ഐ. പി പി. ജി യായാണ് നിയമനം. അഗത്തി പോസ്റ്റ് ഓഫീസിലെ സബ് പോസ്റ്റ് മാസ്റ്ററായിരുന്നു റിയാസ്. എല്ലാ സാമ്പത്തിക വര്‍ഷത്തിലും എല്ലാ പോസ്റ്റ് ഓഫീസുകളിൽ ഇൻസ്‌പെക്ഷൻ നടത്തുക എന്നതാണ് പോസ്റ്റല്‍ ഇന്‍സ്‌പെക്ടറുടെ പ്രധാന ജോലി.
2007ല്‍ തിരൂര്‍ ഡിവിഷനില്‍ പോസ്റ്റല്‍ അസിസ്റ്റന്റായാണ് തുടക്കം. 2014 വരെ വേങ്ങര, കോട്ടക്കല്‍,രണ്ടത്താണി എന്നിവിടങ്ങളില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി ജോലി തുടര്‍ന്നു. ശേഷം ലക്ഷദ്വീപ് ഡിവിഷനിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയായിരുന്നു. മിനിക്കോയില്‍ സബ് പോസ്റ്റ് മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. 2017 വരെ കവരത്തി പോസ്റ്റ് ഓഫീസില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി ജോലി ചെയ്തു. 2018- 19 കാലയളവില്‍ കവരത്തി പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ് ഓഫീസറായിരുന്നു. പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ കൗണ്ടര്‍ അസിസ്റ്റന്റായി 2019-2020 കാലയളവിലും റിയാസ് ജോലി ചെയ്തു.

ലക്ഷദ്വീപില്‍ ഒരു ഹെഡ് പോസ്റ്റ് ഓഫീസും എട്ട് സബ് പോസ്റ്റോഫീസുമാണുള്ളത്. ലക്ഷദ്വീപ് ഡിവിഷനില്‍ രണ്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരാണുള്ളത് തപാല്‍ സൂപ്രണ്ടും പോസ്റ്റല്‍ ഇന്‍സ്‌പെക്ടറും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക