കവരത്തി: മുൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റിനെതിരെ വരുന്ന വിമർശനങ്ങളിൽ പ്രതികരണം അറിയിച്ച് ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ.
“വെയിലും മഴയും മഞ്ഞും വകവെക്കാതെ ഫാസിസത്തിനെതിരെ ഭാരതത്തെ ഐക്യപ്പെടുത്തിക്കൊണ്ടുള്ള അങ്ങയുടെ ഓരോ ചുവടുവെപ്പുകൾക്കും അഭിവാദ്യങ്ങൾ, അങ്ങയെ അനുകരിച്ച് കൊണ്ട് മറ്റു ചിലർ ദ്വീപിൽ നടത്തുന്ന കോപ്രായങ്ങൾ യഥാർത്ഥ ജോഡോ യാത്രക്ക് മങ്ങലേൽപ്പിക്കാതിരിക്കട്ടെ” എന്നതായിരുന്നു മുൻപ് എൽ.എസ്.എ ഇട്ട പോസ്റ്റിന്റെ ഉള്ളടക്കം. ഇതിനെ വിമർശിച്ച് എൻ.എസ്.യൂ.ഐ രംഗത്ത് എത്തിയിരുന്നു.
“ഡോക്ടർ കോയാ പറഞ്ഞ തിരിച്ചറിവിൻ്റെ കാലം വന്നിരിക്കുന്നു. കേന്ദ്രത്തിൽ കോൺഗ്രസ്സ് തന്നെ വരണമെന്ന തിരിച്ചറിവിൻ്റെ കാലം. രാഹുലിനെ അമൂൽ ബേബി എന്ന് വിളിച്ച് നടന്നവര് രാഹുലിൻ്റെ കോലമുണ്ടാക്കി ആഘോഷിച്ചവർ,
രാഹുലിനെ പപ്പു എന്ന് അതിക്ഷേപിച്ചവരർ
പൊതുവേദിയിൽ രാഹുലിനെ വിമർശിച്ച് നടന്നവർ
രാഹുലിനെ വാഴ്ത്തുന്ന കാലം” ഇതാണ് എൻ.എസ്.യൂ.ഐ ഇട്ട പോസ്റ്റിന്റെ പൂർണരൂപം.

എന്നാൽ ഇപ്പോൾ ഈ വിമര്ശനത്തിനെതിരെ പ്രതികരിക്കുകയാണ് എൽ.എസ്.എ. എൽ.എസ്.എ സെൻട്രൽ കമ്മിറ്റീ ട്രഷറർ മിസ്ബാഹുദീൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണം അറിയിച്ചത്.
“ഫാസിസത്തിനെതിരെ ഭാരതത്തെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് (എൽ.എസ്.എ) ഇറക്കിയ പോസ്റ്ററ്റിനെ രാഷ്ട്രിയ പക്വത കൈവരിക്കാത്ത ചിലർ ട്രോളുന്നതായി കണ്ടു. AICC യുടെ അദ്ധ്യക്ഷനായിരിക്കെ പലപ്പോഴും പ്രതിസന്ധികളിൽ എല്ലാം അമ്മയുടെ തലയിലേക്കിട്ട് ഓടി ഒളിക്കുന്ന, അയോധ്യ വിധിയിലടക്കം ഒരു മതേതര പാർട്ടിക്ക് യോജിക്കാത്ത നിലപാട് സ്വീകരിച്ച, സ്വന്തം പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സാധിക്കാതെ BJP യുടെ വിജയങ്ങൾക്ക് വഴി ഒരുക്കി കൊടുത്ത രാഹുൽ ഗാന്ധിയെ അന്നൊക്കെ വിമർഷിച്ചിട്ടുണ്ട് എന്നത് വാസ്ഥവം തന്നെ, അത് തെറ്റായിപ്പോയി എന്ന് ഇന്നും തോന്നുന്നില്ല. എന്നാൽ ആ ഒരു വ്യക്തിയിൽ നിന്നും ഇന്ന് കാണുന്ന രാഹുൽ ഗാന്ധിയിലേക്കുള്ള മാറ്റത്തെ അംഗീകരിക്കാനും എനിക്കോ ഞാനടങ്ങുന്ന എൽ.എസ്.എ എന്ന സംഘടനയ്ക്കോ യാതൊരു മടിയുമില്ല എന്ന് പോസ്റ്റിൽ പറയുന്നു. ആശയപരമായും ആദർശങ്ങളിലും വിയോജിപ്പുണ്ടെങ്കിലും ഈ ഒരു വിഷയത്തിൽ ഞങ്ങൾ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നു എന്ന് പോസ്റ്റിൽ മിസ്ബാഹുദീൻ വ്യക്തമാക്കുന്നുണ്ട്.
ഹംദു നടത്തുന്ന യാത്രയെ തങ്ങൾ അംഗീകരിക്കാത്തതിന്റെ കാരണവും പോസ്റ്റിൽ പറയുന്നുണ്ട്. രാഹുൽ ഗാന്ധി നടത്തുന്നത് ഫാസിസത്തിനെതിരെയാണെങ്കിൽ ഹംദു നടത്തുന്നത് ഒരു RSS കാരനെ കൂട്ടുപിടിച്ചാണ്. ദ്വീപിലെ പ്രശ്നക്കാരൻ പട്ടേലാണെന്ന് ഈ രാജ്യം മുഴുവൻ മനസിലാക്കിയിട്ടും ഹംദും ദ്വീപിലെ കോഗ്രസ്സും മാത്രം അത് ഇതുവരെ മനസിലാക്കിയിട്ടില്ല, അദ്ദേഹത്തിനെതിരെ സംസാരിക്കാനോ പ്രതിഷേധിക്കാനോ സമയം കിട്ടാത്ത യാത്രയിൽ രാഹുൽ ക്ഷണിക്കുകയും ചേർത്ത് നിർത്തുകയും ചെയ്തവരെ കുറ്റം പറയാനും ആക്ഷേപിക്കാനും മാത്രം സമയം കണ്ടെത്തുന്നു. രാഹുൽ ഐക്യപ്പെടുത്താൻ നോക്കുമ്പോൾ ഹംദുള്ളാ ഐക്യം തകർക്കാൻ നോക്കുന്നു.

ഈ കാരണങ്ങളാൽ ഹംദു നടത്തുന്ന യാത്രയെ അംഗീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല എന്ന് എൽ.എസ്.എ വ്യക്തമാക്കുന്നു.
എൽ.എസ്.എ യുടെ പോസ്റ്റിനെ ട്രോളുന്നവരോടുള്ള പ്രതികരണവും ശക്തമായി തന്നെ പറയുന്നു. തെറ്റിനെ തെറ്റെന്ന് പറയാനും ശരിയെ ശരിയെന്ന് പറയാനും ഞങ്ങൾക്ക് യാതൊരു മടിയുമില്ല. വല്ലവന്റെയും കാൽക്കീഴിൽ മസ്തിഷ്ക്കം പണയം വെച്ചവർക്ക് എൽ.എസ്.എ യുടെ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല എന്നാണ് ട്രോളന്മാർക്കുള്ള മറുപടിയായി എൽ.എസ്.എ നൽകിയത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക