കോവിഡ്19; വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് വീഡിയോ സമയം കുറച്ചു

0
827

ഡൽഹി: വാട്ട്സ്‌ആപ്പ് തങ്ങളുടെ സ്റ്റാറ്റസില്‍ വീഡിയോയുടെ സമയം കുറച്ചു. നേരത്തേ 30 സെക്കന്റായിരുന്നു വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് വീഡിയോയുടെ ദൈര്‍ഘ്യം. ഇപ്പോള്‍ അത് വെറും 15 സെക്കന്റ് മാത്രമാണ്. കോവിഡ് കാലത്ത് ഇന്‍റര്‍നെറ്റ് ഉപയോഗം പതിവിലും കൂടുതലാണ്. വീഡിയോയ്ക്ക് കൂടുതല്‍ ഡാറ്റയും വേണം. ഇത് കുറക്കാന‍ാണ് വാട്സ് ആപ് വീഡിയോ സ്റ്റാറ്റസിന്റെ ദൈര്‍ഘ്യം കുറച്ചിരിക്കുന്നത്.

ആളുകള്‍ വീടുകളില്‍ ലോക്ക്ഡൗണ്‍ ആയതും വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതും കാരണം ഇന്റര്‍നെറ്റ് ഡൗണ്‍ ആകുന്നത് പതിവായിരുന്നു. ഇതോടെയാണ് വീഡിയോ ദൈര്‍ഘ്യം വാട്ട്സ്‌ആപ്പ് വെട്ടിക്കുറച്ചത്. ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളെല്ലാം വീഡിയോ ഗുണനിലവാരം കുറച്ചിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here