കൊച്ചി: ലോക്ക് ഡൗണിൽ വൻകരയിൽ കുടുങ്ങിയ ദ്വീപുകർക്ക് ആശ്വാസമായി കൊച്ചി കൊളംബൊ ജംഗ്ഷന് സമീപമുള്ള റോയൽ ഫോർ ലക്ഷദ്വീപ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലാവധിയായ 21 ദിവസവും ദ്വീപിൽ പോവാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന ലക്ഷദ്വീപ് സ്വദേശികൾക്ക് പൂർണ്ണമായി സൗജന്യ താമസ സൗകര്യം നൽകുമെന്ന് ഹോട്ടൽ ഉടമയും ആന്ത്രോത്ത് ദ്വീപ് സ്വദേശിയുമായ ശ്രീ.പി.എം കുന്നിസീതി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഘട്ടത്തിൽ ആശുപത്രിയിലും മറ്റും ചികിത്സയിലായിരുന്ന ദ്വീപുകാർ ആശുപത്രി വിട്ടതോടെ നാട്ടിൽ എത്താൻ കഴിയാതെ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരം ദ്വീപുകാർക്ക് ഏറെ ആശ്വാസമായിരിക്കുകയാണ് റോയൽ ഫോർ ലക്ഷദ്വീപ് ഉടമകളുടെ ഈ സഹായ ഹസ്തം. ഹോട്ടൽ ഉടമ ശ്രീ.കുന്നിസീതിയുടെ ഭാര്യയും എല്ലാ പിന്തുണയുമായി അദ്ദേഹത്തോടൊപ്പം തന്നെയുണ്ട്. എറണാകുളത്തും പരിസരത്തും താമസ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന ദ്വീപുകാർ 04842 355 695 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക