പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിനം ഇന്ന്!

0
872

ന്യൂഡല്‍ഹി: നിങ്ങള്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് (PAN Card) ആധാര്‍ കാര്‍ഡുമായി (AADHAAR Card) ലിങ്കുചെയ്തിട്ടുണ്ടോ? പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ആദായനികുതി വകുപ്പ് (Income Tax Department) നിശ്ചയിച്ചിട്ടുണ്ട്. അത് മാര്‍ച്ച്‌ 31 ആയ ഇന്നാണ്.

മാര്‍ച്ച്‌ 31 നകം നിങ്ങള്‍ പാന്‍-ആധാര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് നിര്‍ജ്ജീവമാകും. ഇതിനുപുറമെ ആദായനികുതി നിയമപ്രകാരം 1000 രൂപ പിഴയും നല്‍കേണ്ടിവരും.

മാര്‍ച്ച്‌ 31 അവസാന തീയതി

ലോക്സഭയില്‍ പാസാക്കിയ 2021 ലെ ധനകാര്യ ബില്ലിലെ (Finance Bill) പുതിയ ഭേദഗതിയുടെ ഭാഗമാണ് ഈ നടപടി. ഇത് പാസാക്കിയപ്പോള്‍ സര്‍ക്കാര്‍ 1961 ലെ ആദായനികുതി നിയമത്തില്‍ ഒരു പുതിയ വകുപ്പ്കൂടി (Section 234H) ചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച്‌ 31 ന് ശേഷം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാവര്‍ക്കും പിഴ ചുമത്തും.

പാന്‍ ഉപയോഗശൂന്യമാകും!

ഈ പിഴ 1000 രൂപയില്‍ കുറവാകില്ലയെങ്കിലും ഇതിലും കൂടാനും സാധ്യതയില്ല. നിശ്ചിത സമയത്തിന് മുമ്ബായി പാന്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ തുക സര്‍ക്കാര്‍ നിശ്ചയിക്കും. എന്നാല്‍ അതിനേക്കാളും പ്രശ്നം എന്നുപറയുന്നത് ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡ് ‘പ്രവര്‍ത്തനരഹിതമായിരിക്കും’ എന്നതാണ്. അതായത് അതിനു ശേഷം ആര്‍ക്കും ഒരു പണമിടപാടിന് ഈ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. നിലവിലെ നിയമമനുസരിച്ച്‌ എല്ലാ സാമ്ബത്തിക ജോലികള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധിത രേഖയാണ്.

ആദായനികുതി വെബ്‌സൈറ്റ് വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്ന രീതി

-ആദ്യം ആദായനികുതിയുടെ വെബ്‌സൈറ്റിലേക്ക് പോകുക
-ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന പേര്, പാന്‍ നമ്ബര്‍, ആധാര്‍ നമ്ബര്‍ എന്നിവ നല്‍കുക
-ആധാര്‍ കാര്‍ഡില്‍, ജനന വര്‍ഷം പരാമര്‍ശിക്കുമ്ബോള്‍ സ്ക്വയറില്‍ ടിക്ക് ചെയ്യുക
-ഇനി ക്യാപ്‌ച കോഡ് നല്‍കുക
-ഇനി Link Aadhaar എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക
-നിങ്ങളുടെ പാന്‍ ആധാറുമായി ലിങ്ക് ആകും

നിങ്ങളുടെ PAN-Aadhaar ഓണ്‍ലൈനില്‍ ഇങ്ങനെ ലിങ്ക് ചെയ്യാം

SMS വഴി ആധാര്‍ പാന്‍ ലിങ്കുചെയ്യുന്നതിന് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് ഒരു SMS അയയ്ക്കണം. ഇതിന് ഒരു നിശ്ചിത ഫോര്‍മാറ്റ് ഉണ്ട്. UIDAIPAN (12digit -Aadhaar നമ്ബര്‍) SPACE (10 അക്ക പാന്‍ നമ്ബര്‍) എഴുതി SMS ചെയ്യുക.

നിഷ്ക്രിയ പാന്‍ എങ്ങനെ ഓപ്പറേറ്റീവ് ആക്കാം

നിഷ്ക്രിയ പാന്‍ കാര്‍ഡിനെ നിങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കാം. ഇതിനായി നിങ്ങള്‍ ഒരു SMS അയക്കണം. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ നിന്ന് 12 അക്ക പാന്‍ നമ്ബര്‍ നല്‍കിയ ശേഷം, നിങ്ങള്‍ 10 അക്ക ആധാര്‍ നമ്ബര്‍ നല്‍കി സന്ദേശ ബോക്സില്‍ പ്രവേശിച്ചതിന് ശേഷം 567678 അല്ലെങ്കില്‍ 56161 ലേക്ക് ഒരു SMS അയയ്ക്കണം.

പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം

-ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിലേക്ക് www.incometaxindiaefiling.gov.in പോകുക
-Quick Links tab ലെ ലിങ്ക് ബേസിലേക്ക് പോയി നിങ്ങള്‍ക്ക് സ്റ്റാറ്റസ് പരിശോധിക്കാം
-സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ആധാറിന്റെയും പാന്‍ കാര്‍ഡിന്റെയും വിവരങ്ങള്‍ പൂരിപ്പിക്കുക.
-ഇനി ആധാര്‍ സ്റ്റാറ്റസ് എന്ന view link ല്‍ ക്ലിക്കുചെയ്യുക.
-നിങ്ങളുടെ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിയാണ് സാധിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here