മിനിക്കോയ്: മിനിക്കോയ് ഗവൺമെന്റ് ആശുപത്രിയിലേക്ക് മൊബൈൽ മോർച്ചറി ദാനം ചെയ്ത് ആന്ത്രോത്ത് ദ്വീപ് സ്വദേശിയും സ്വകാര്യ കോൺട്രാക്ടറുമായ മുഹമ്മദ് അലി അക്ബർ പള്ളിയോട. അതിഥി തൊഴിലാളികൾ പെട്ടെന്ന് മരണപ്പെടുമ്പോൾ അവരുടെ ഭൗതിക ശരീരം സൂക്ഷിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ നമ്മുടെ ദ്വീപുകളിൽ ഇല്ല. ഇത്തരം സാഹചര്യങ്ങളിൽ ശവശരീരങ്ങൾ സൂക്ഷിക്കാനായിരിക്കും മൊബൈൽ മോർച്ചറി ഉപയോഗിക്കുക. അതിനൂതനമായ സാങ്കേതിക വിദ്യകളോടെ നാലു ഭാഗത്തു നിന്നും ശീതീകരിക്കാനുള്ള സംവിധാനങ്ങൾ അടങ്ങിയ ഇലക്ട്രിക് മോർച്ചറിയാണ് മിനിക്കോയ് ദ്വീപിൽ എത്തിയിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക