ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിയമസഭയില്‍ പ്രമേയം; നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

0
409

തിരുവനന്തപുരം: ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം.

തെങ്ങുകളില്‍ കാവിനിറം പൂശിക്കൊണ്ട് ആരംഭിച്ച്‌ ഇപ്പോള്‍ ആ ജനതയുടെ ആവാസവ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതായി വളര്‍ന്നുകഴിഞ്ഞെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു.

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്ന ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന കര്‍ത്തവ്യം നിറവേറ്റുന്നതിനു പകരം അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍നിന്നുതന്നെ ഉണ്ടാകുന്നത് പ്രതിഷേധാര്‍ഹമാണെന്നു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്‌നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്‌ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്ബോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം, പ്രമേയത്തില്‍ പ്രതിപക്ഷം ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിനെ നേരിട്ട് വിമര്‍ശിക്കണമെന്ന് കോണ്‍ഗ്രസും മുസ്‌ലിം ലീഗും ആവശ്യപ്പെട്ടു. ടിബറ്റില്‍ ചൈന ചെയ്തതുപോലെ എന്നും പ്രമേയത്തില്‍ ചേര്‍ക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ പറഞ്ഞു. ലക്ഷദ്വീപില്‍ സംഘ്പരിവാര്‍ അജന്‍ഡ അടിച്ചേല്‍പ്പിക്കാനാണു ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

നിയമസഭയില്നടത്തിയ പ്രസംഗത്തിന്റെ പൂര്ണരൂപം

ക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്അവിടെ നടന്നുകൊണ്ടിരിക്കുന്നത്തെങ്ങുകളില്കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച്ഇപ്പോള് ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്ക്കുന്നതായി വളര്ന്നുകഴിഞ്ഞിരിക്കുന്നു.

പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപില്നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപില്ഉണ്ടായി.

പൊതുവെ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പ്പുകൊണ്ട് വീര്പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതി യാണ് ലക്ഷദ്വീപിലെ ജനത സാധാരണനിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്അത്യപൂര്വ്വമായിത്തീര്ന്ന ലക്ഷദ്വീപില്ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തില്പ്രതിഷേധങ്ങള്ഉയര്ന്നുവരുമ്ബോള്അവയെ നേരിടുന്നതിന് മുന്കൂട്ടിയുള്ള തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്സ്വീകരിച്ചിരിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഭരണരീതി ഇതിലൂടെ തുടര്ന്നും വികസിച്ചുവരികയായിരുന്നു.

ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നില്ക്കുന്ന മത്സ്യബന്ധനത്തെ തകര്ക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങള്തന്നെ തകര്ത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയില്പ്രധാനമായി നില്ക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനമെന്ന സംഘപരിവാര്അജണ്ട പിന്വാതിലിലൂടെ നടപ്പിലാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകള്അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവയ്ക്കുകയാണ്. ഇത്തരത്തില്ഒരു ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികള്ക്കാണ് ഇപ്പോള്അഡ്മിനിസ്ട്രേറ്റര്ലക്ഷദ്വീപില്നേതൃത്വം നല്കുന്നത്.

ലക്ഷദ്വീപില്നിലനില്ക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയെല്ലാം ഇല്ലാതാക്കി ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്പ്പിക്കാനുള്ള നടപടികള്തുടരുന്നു. ജില്ലാ പഞ്ചായത്തിന്റെയും വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും അധികാരങ്ങള്അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി കഴിഞ്ഞിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പരിധിയില്നിന്നും മത്സ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, കാര്ഷികം എന്നീ വകുപ്പുകള്എടുത്തുമാറ്റുകയാണ്.

വകുപ്പുകളില്നേരിട്ട് ഇടപെടാന്അധികാരമില്ലാതിരുന്ന അഡ്മിനിസ്ട്രേറ്റര്ക്ക് അതിനുള്ള അധികാരവും ഒരു ഉത്തരവിലൂടെ നല്കിയിരിക്കുകയാണ്. ഇതിലൂടെ കേന്ദ്ര സര്ക്കാര്തങ്ങള്ക്ക് താത്പര്യമുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ച്ദ്വീപിന്റെ സ്വാഭാവികമായ ജനാധിപത്യക്രമത്തെ തകര്ക്കുകയാണ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിവിചിത്രമായ ഉത്തരവും അവതരിപ്പിക്കുകയാണ്. രണ്ടു കുട്ടികളില്കൂടുതലുള്ളവര്പഞ്ചായത്ത് തെരഞ്ഞെടുപ്പില്മത്സരിക്കരുതെന്ന സമീപനം നമ്മുടെ രാജ്യത്ത് കേട്ടുകേള്വി പോലുമില്ലാത്തതാണ്. അതും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി ദ്വീപിലെ ബഹുഭൂരിപക്ഷം പേര്ക്കും അവരുടെ ജനാധിപത്യപരമായ അവകാശം ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാവുക.
ദ്വീപ സമൂഹത്തിന്റെ ആവാസ വ്യവസ്ഥയും സംസ്കാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെ നിലനില്ക്കുന്ന നിയമമാണ് ദ്വീപിന് പുറത്തുള്ള ആര്ക്കുമിവിടെ ഭൂമി വാങ്ങാന്അവകാശമില്ലായെന്നത്. ഇന്ത്യയില്പലയിടത്തും നിലനില്ക്കുന്ന നിയമവുമാണിത്. എന്നാല്അതിനും മാറ്റങ്ങള്വരുത്തുന്നതിന്റെ ഭാഗമായുള്ള പരിഷ്കാരങ്ങളും നടപ്പിലാക്കുകയാണ്.

ഒരോ മൂന്നു വര്ഷം കൂടുമ്ബോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശവും പുതുക്കണമെന്ന നിര്ദ്ദേശവും വന്നുകഴിഞ്ഞു. ഇതിന് വീഴ്ച വന്നാല്രണ്ടു ലക്ഷം രൂപ പിഴയൊടുക്കുകയും ഒരോ ദിവസം 20,000 രൂപ പിഴയൊടുക്കുകയും ചെയ്യണമെന്ന നിര്ദ്ദേശവും വന്നുകഴിഞ്ഞു. വിദൂര സ്ഥലങ്ങളില്ജോലി ചെയ്തു ജീവിക്കുന്നവര്ക്ക് തീര്ത്തും അപ്രാപ്യമായ നടപടിയാണ് വന്നുകൊണ്ടിരിക്കുന്നത്.
നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്ബ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കല്രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബര്‍ 1 വരെ ലക്ഷദ്വീപ് അന്നത്തെ മലബാര്ജില്ലയുടെ ഭാഗവുമായിരുന്നു.

കേരളവുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന ജീവിതക്രമവും സാംസ്കാരിക രീതിയുമാണ് ലക്ഷദ്വീപിനുള്ളത്. മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് ദ്വീപിലുള്ളത്. ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങള്പ്രവര്ത്തിക്കുന്നതാവട്ടെ കൊച്ചിയിലുമാണ്.
ചരക്കുകള്വരുന്നതും പോകുന്നതും കൊച്ചി, ബേപ്പൂര്തുറമുഖങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചരിത്രപരമായി നിലനില്ക്കുന്ന പാരസ്പര്യ ബന്ധത്തെ തകര്ക്കുവാനുള്ള പരിശ്രമമാണ് ഇപ്പോള്നടക്കുന്നത്. സാംസ്കാരികമായുള്ള ലക്ഷദ്വീപിന്റെ സവിശേഷ തകള്ക്കും അവിടത്തെ തനതു ജീവിതരീതികള്ക്കുംമേല്കടന്നുകയറ്റം നടത്തുന്ന നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
ലോകത്തിന്റെ പല ഭാഗങ്ങളിലും ജനതയുടെ ജീവിത സവിശേഷതകളെ തകര്ക്കപ്പെടുന്ന പരിശ്രമങ്ങള്നടന്നിടത്തെല്ലാം ശക്തമായ ചെറുത്തുനില്പ്പുകള്ഉയര്ന്നുവന്നിട്ടുണ്ട്. അങ്ങനെ സ്വന്തം നാട്ടില്അനാഥരാക്കപ്പെട്ട ജനവിഭാഗങ്ങള്പലയിടത്തുമുണ്ട്. അതു പാഠമാകണം. അത്തരം ഹീനമായ പ്രവൃത്തികള്ഇന്ത്യയിലുണ്ടാവരുത്.

രാജ്യത്തിന്റെ ഒരുമയ്ക്കെതിരെ നില്ക്കുന്ന ശക്തികളുടെ താല്പ്പര്യങ്ങള്ക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും. ചരിത്ര പശ്ചാത്തലത്തില്നിന്ന് വീക്ഷിക്കുമ്ബോള്ലക്ഷ ദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു.

അത് ഇരുളടഞ്ഞതായിപ്പോകുമെന്ന ആശങ്ക ഇന്ത്യന്ജനതയുടെയാകെ മനസ്സില്ഉയരുന്നു. കേരളം ആശങ്ക പങ്കു വയ്ക്കുന്നു.
കൊളോണിയല്ഭരണാധികാരികളുടെ ചെയ്തികളെപ്പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കല്പ്പിക്കുന്ന സാംസ്കാരിക തനിമയ്ക്കുമേല്ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്കാരത്തിന് തീര്ത്തും അന്യം നില്ക്കുന്ന ഒന്നാണ്. അതിനാല്തന്നെ, ഭരണഘടനാ മൂല്യങ്ങള്ഉയര്ത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതാണ്.

ലക്ഷദ്വീപില്ഇന്ന് നടക്കുന്ന പ്രവര്ത്തനങ്ങള്സംഘപരിവാര്അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്.
ജനതയുടെ സംസ്കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങള്ക്ക് അനുയോജ്യമായ രീതിയില്മാറ്റിത്തീര്ക്കാനുള്ള പരിശ്രമമാണ് സംഘപരിവാര്രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ ഉപജീവന മാര്ഗം തകര്ത്ത് കോര്പ്പറേറ്റുകള്ക്ക് പരവതാനി വിരിക്കാനുള്ള നടപടികളും അവര്സ്വീകരിച്ചുവരുന്നു. ഒരു ജനതയെ കോര്പ്പറേറ്റ് താത്പര്യങ്ങള്ക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനില്പ്പ് ഉയര്ന്നുവരേണ്ടതുണ്ട്. എങ്കില്മാത്രമേ ദേശീയ സ്വാതന്ത്ര പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തില്ഏകത്വമെന്ന ഇന്ത്യാ രാജ്യത്തിന്റെ നിലനില്പ്പിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കാനാവൂ.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകള്സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്ക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയര്ത്തുന്ന അഡ്മിനിസ്ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്നിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്കേന്ദ്ര സര്ക്കാര്അടിയന്തരമായി ഇടപെടണമെന്ന പ്രമേയം സഭ ഐകണ്ഠ്യേന പാസ്സാക്കണമെന്ന് ആവശ്യപ്പെടുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here