എൻ.സി.പി നേതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തളരാതെ മുന്നോട്ട് പോകുമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ മുത്തലിഫ്. വീഡിയോ കാണാം ▶️

0
548

കൊച്ചി/കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യ, യാത്രാ മേഘലയിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ശ്രീ. അൻപരസുവിന്റെ ഓഫീസിൽ ചെന്ന് സംസാരിക്കുകയായിരുന്ന എൻ.സി.പിയുടെ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ച ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിക്ക് കേരള ഹൈക്കോടതിയിൽ തിരിച്ചടി. മുഴുവൻ നേതാക്കൾക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു.

എത്ര അറസ്റ്റ് നേരിടേണ്ടി വന്നാലും സമരമുഖത്ത് തളരാതെ മുന്നോട്ട് പോകുമെന്ന് എൻ.സി.പി ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി അധ്യക്ഷൻ ശ്രീ. അബ്ദുൽ മുത്തലിഫ് പറഞ്ഞു. ഒരുപാട് അറസ്റ്റുകൾ നേരിട്ട പ്രസ്ഥാനം എന്ന നിലയിൽ അത്തരം വെല്ലുവിളികളെ നേരിട്ട് ഇനിയും ജനപക്ഷത്തു നിന്ന് പ്രവർത്തിക്കാൻ എല്ലാ യൂണിറ്റ് കമ്മിറ്റികളും സജ്ജമായിരിക്കണമെന്നും ഭാവി സമരപരിപാടികൾ പാർട്ടിയിൽ കൂടിയാലോചന നടത്തി പ്രവർത്തകരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here