ആന്ത്രോത്ത്: കാരക്കാട് യങ്ങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിരവധി കലാ, കായിക, സാംസ്കാരിക, വിദ്യാഭ്യാസപരമായ പരിപാടികൾ ഈ വർഷം ഉടനീളം നടന്ന് വരികയാണ്. അതിന്റെ ഭാഗമായി ബാഡ്മിന്റൺ കായിക താരങ്ങൾക്ക് അവസരമെന്നോണം ഈ മാസം 25-ന് ആരംഭിച്ച “കാരക്കാട് ബാഡ്മിന്റൺ ടൂർണ്ണമെന്റ്” സമാപിച്ചു. 8 ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ SASCA യും LCWL യും തമ്മിലായിരുന്നു ഫൈനൽ മത്സരം. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടി SASCA ടീം വിന്നേഴ്സ് ട്രോഫിയും, LCWL ടീം റണ്ണേഴ്സപ്പ് ട്രോഫിയും കരസ്ഥമാക്കി. വിന്നേഴ്സിന്ന് 10000/- രൂപയും, റണ്ണേഴ്സപ്പിന്ന് 6000/- രൂപയും ക്യാഷ് പ്രൈസ് ആയി നൽകി. ബെസ്റ്റ് പ്ലയർ ട്രോഫി സവാദ് വി.പി യും (SASCA), ബെസ്റ്റ് ഡിഫന്റീവ് പ്ലയർ ട്രോഫി അബു കിലാബും (LCWL), Veteran of the Tournament ട്രോഫി H.K കുന്നിസീതിയും കരസ്ഥമാക്കി. പരിപാടിയിൽ കാരക്കാട് ക്ലബ്ബ് ഫൗണ്ടർ മെമ്പർമാരായ ഡോ.കോയമ്മകോയാ, ടി.പി ചെറിയകോയ, ബി.കോയമ്മ, കാട്ടുപുറം ബംബ്ബൻ , കെ.ആറ്റക്കോയാ, കൂടാതെ മുൻ ഭാരവാഹികളായ കെ.കെ.മുത്ത്കൊയാ, യു.കെ കാസിം, കെ.കെ നല്ലകോയ എന്നിവർ അഥിതികളായിരുന്നു. പരിപാടിയുടെ അവസാനം ടൂർണ്ണമെന്റിനൽ സഹകരിച്ച മുഴുവൻ ആളുകൾക്കും കാരക്കാട് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഷാഫി ഖുറൈഷി നന്ദി രേഖപ്പെടുത്തുകയും, ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായ എല്ലാ പരിപാടിയിലും മുഴുവൻ ആളുകളുടെ സഹായ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക