കവരത്തി: എഞ്ചിൻ ആൾട്ടർനേറ്റർ തകരാർ മൂലം കവരത്തി തീരത്ത് അടുപ്പിച്ച ജർമ്മൻ ബോട്ട് ഹന അറ്റകുറ്റപ്പണികൾക്ക് ശേഷം തീരം വിട്ടു. ജിബൂട്ടിയിൽ നിന്നും ശ്രീലങ്കക്ക് പുറപ്പെട്ട ബോട്ട് ആണ് തകരാറിൽ ആയത്. പോർട്ട്, സ്റ്റാർബോർഡ് സൈഡ് നാവിഗേഷൻ ലൈറ്റുകൾ തകരാറിൽ ആയിരുന്നു. കൂടാതെ എഞ്ചിൻ ആൾട്ടർനേറ്റർ പ്രശ്നവും ഉണ്ടായിരുന്നു. സോളാർ ചാർജിങ് ചെയ്യുന്ന ബാറ്ററി ചാർജ് ചെയ്യുന്നില്ലായിരുന്നു.

ഉവെ ബ്രൗണർട്ട് (സ്‌കീപ്പർ), റാൽഫ് ജെയ്ഗർ, ഡേവിഡ് ഷുൾട്ട് എന്നീ 3 ജർമ്മൻ പൗരൻമാരാണ് കപ്പലിൽ ക്രൂ ആയി ഉണ്ടായിരുന്നത്. മഴ മൂലം കടൽ പ്രക്ഷുബ്ധമായ സാഹചര്യത്തിൽ ഇവർ
കവരത്തി തീരത്തേക്ക് പ്രവേശിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോട് അനുമതി തേടിയിരുന്നു. പ്രശ്നം പരിഹരിച്ച് കഴിഞ്ഞ ദിവസം കപ്പൽ തീരം വിട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക