യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാർഡ് സ്വന്തമാക്കി ലുക്കാ മോഡ്രിച്ച്. റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗിലും ക്രോയേഷ്യയുടെ കൂടെ ലോകകപ്പിലും പുറത്തെടുത്ത അവിസ്മരണീയമായ പ്രകടനമാണ് താരത്തിന് അവാർഡ് നേടി കൊടുത്തത്.
റയൽ മാഡ്രിഡിൽ തന്റെ സഹ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലിവർപൂൾ താരം മുഹമ്മദ് സലയെയും പിന്തള്ളിയാണ് ലുക്കാ മോഡ്രിച്ച് വിജയിയായത്. റയൽ മാഡ്രിഡിന്റെ കൂടെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം എന്ന ചരിത്ര നേട്ടവും ലുക്കാ മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. ക്രോയേഷ്യ മോഡ്രിച്ചിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് റഷ്യ ലോകകപ്പിൽ ഫൈനൽ വരെ എത്തിയിരുന്നു.
വോൾഫ്സ്ബർഗിന്റെ പെർന്നില്ലേ ഹാർഡർ ആണ് യൂറോപ്പിലെ മികച്ച വനിതാ താരം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക