അധ്യാപന യോഗ്യതയ്ക്കും, അസി. പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പിനുമുള്ള യുജിസിയുടെ അഖിലേന്ത്യാ യോഗ്യതാ പരീക്ഷ (നെറ്റ്) ഡിസംബറില്‍ നടക്കും. ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം സെപ്റ്റംബര്‍ ഒന്നിന് ഔദ്യോഗിക വെബ്‌സൈറ്റുകളായ http://nta.ac.in, http://ntanet.nic.in ല്‍ പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ അപേക്ഷിക്കാം. ഫീസടയ്ക്കാനുള്ള അവസാന തീയ്യതി ഒകടോബര്‍ 30.
അടിമുടി മാറ്റങ്ങളോടെയാണ് ഇത്തവണ നെറ്റ് പരീക്ഷ എത്തുന്നത്.
ഇതാദ്യമായി ഓണ്‍ലൈന്‍ രീതിയില്‍ ആയിരിക്കും പരീക്ഷ
ഡിസംബര്‍ ഒന്‍പത് മുതല്‍ 23 വരെ വ്യത്യസ്ത ദിവസങ്ങളിലായിരിക്കും പരീക്ഷ നടക്കുക
രണ്ട് പേപ്പറുകളായിരിക്കും ഉണ്ടാവുക.
പേപ്പര്‍ ഒന്നില്‍ 50 ചോദ്യങ്ങളിലായി 100 മാര്‍ക്കിനായിരിക്കും പരീക്ഷ. ഒരു ചോദ്യത്തിന് രണ്ട് മാര്‍ക്ക്. നെഗറ്റീവ് മാര്‍ക്ക് ഇല്ല. സമയം: 2- 3PM
പേപ്പര്‍ രണ്ടില്‍ 100 ചോദ്യങ്ങളിലായി 200 മാര്‍ക്കിനാണ് പരീക്ഷ. രണ്ട് മണിക്കൂറായിരിക്കും പരീക്ഷ ( 3.30 -5.30)
പരീക്ഷാ ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് എജന്‍സി( എന്‍.ടി.എ)യാണ് ഇത്തവണ നെറ്റ് പരീക്ഷ നടത്തുന്നത്. നീറ്റ്, ജെ.ഇ.ഇ പരീക്ഷകളും എന്‍.ടി.എ ആണ് നടത്തുക. വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്ന നെറ്റ് പരീക്ഷയില്‍ കഴിഞ്ഞ തവണ മുതല്‍ മൂന്ന് പേപ്പറുകള്‍ക്ക് പകരം രണ്ടായി ചുരുക്കുകയും സമയം കുറയ്ക്കുകയും ചെയ്തിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക