ദ്വീപുകളിൽ ജിയോ എത്തുന്നു

0
1697

കവരത്തി: റിലയൻസ് ജിയോ 4ജി സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി ലക്ഷദ്വീപിലെ വിവിധ ദ്വീപുൾ സന്ദർശിക്കാൻ ജിയോ അധികൃതർക്ക് പെർമിറ്റ് അനുവദിച്ചു കൊണ്ട് ഉത്തരവായി. കവരത്തിയിലുള്ള ലക്ഷദ്വീപ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റാണ് പെർമിറ്റ് അനുവദിച്ചത്. അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ചെത്ത്ലത്ത്, കടമം, കൽപ്പേനി, കവരത്തി, കിൽത്താൻ, മിനിക്കോയ് എന്നീ ദ്വീപുകളിലേക്കാണ് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഈ ദ്വീപുകളിലാവും ജിയോ സേവനങ്ങൾ ലഭ്യമാവുക. കവരത്തി സൽസാം ഏജൻസീസ് ഉടമ അബ്ദുൽ സലീമാണ് ഇവരെ സ്പോൺസർ ചെയ്യുന്നത്. ജിയോ ടെലികോം കേരള ഘടകത്തിന്റെ ടെക്നിക്കൽ സ്റ്റാഫായ എം.ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലക്ഷദ്വീപ് സന്ദർശിക്കുന്നത്. മഹേഷ് വിജയൻ, ജിന്റോ മാത്യു, അജീഷ് ദാമോദരൻ, അമർനാദ റെഡ്ഡി, അമിത് കേശവ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. 2019 ജനുവരി 5-ന് മുമ്പായി സംഘം എല്ലാ ദ്വീപിലും സന്ദർശനം നടത്തും. ഉടൻ തന്നെ ജിയോ സേവനങ്ങൾ ലക്ഷദ്വീപിൽ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here