കര്‍ണാടകത്തില്‍ ബീഫ് നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം.

0
1112

ബെംഗളൂരു: കര്‍ണാടകത്തില്‍ ബീഫ് കൈവശംവെക്കുന്നതും വില്‍ക്കുന്നതും നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം .

ഇത് സംബന്ധിച്ച്‌ഗോസംരക്ഷണസേനാപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് ഗോവധ നിരോധനം ആവശ്യപ്പെട്ട് നിവേദനം നല്‍കി.

കഴിഞ്ഞ ബി.ജെ.പി. ഭരണത്തില്‍ ഗോവധ നിരോധനബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നില്ല.2010-ല്‍ കോണ്‍ഗ്രസിന്റെ എതിര്‍പ്പ് അവഗണിച്ചാണ് അന്നത്തെ ബി.ജെ.പി.സര്‍ക്കാര്‍ ഗോവധ നിരോധനബില്‍ കൊണ്ടുവന്നത്.

ബീഫ് കൈവശംവെക്കുന്നതും കന്നുകാലി കശാപ്പും നിരോധിക്കുന്നതായിരുന്നു ബില്‍. ബീഫ് കൈവശംവെച്ചാല്‍ 50,000 മുതല്‍ ഒരുലക്ഷംവരെ രൂപ പിഴയും കൂടാതെ തടവുമായിരുന്നു ബില്ലിലെ വ്യവസ്ഥ.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here