ആന്ത്രോത്ത്: പുണ്യമാസത്തെ മഹത്തരമാക്കാൻ സ്വലാത്ത് പദ്ധതി ഒരുക്കുകയാണ് ആന്ത്രോത്ത് ദ്വീപിലെ കുറച്ച് യുവാക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മയായ ആന്ത്രോത്ത് ജാഥകൾ. ലക്ഷദ്വീപിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25000 പദ്ധതിയിലൂടെ സംഘാടകർ മുന്നോട്ട് വയ്ക്കുന്നത്. രണ്ടാം സമ്മാനമായി 15000 രൂപയും മൂന്നാം സമ്മാനമായി 10000 രൂപയും നൽകുന്നു.
സഫർ 1 മുതലാണ് സ്വലാത്ത് പദ്ധതിയുടെ ആരംഭം.
സ്വല്ലള്ളാഹു അലാമുഹമ്മദ്, സ്വല്ലള്ളാഹു അലൈഹിവ സ്വല്ലം എന്നതാണ് പരിഗണിക്കപ്പെടുന്ന സ്വലാത്ത്.
സഫർ 1 സുബിഹി ബാങ്ക് മുതൽ റബീഉൽ അവ്വൽ 10 സുബിഹി ബാങ്ക് വരെയുള്ള 40 ദിവസക്കാലയളവിൽ ആന്ത്രോത്ത് കാരനായ, അല്ലെങ്കിൽ ആന്ത്രോത്ത് ദ്വീപിൽ താമസമാക്കിയ ആർക്കും താൻ ചൊല്ലിയ സ്വലാത്തുമായി സമ്മാനർഹമായ ഈ പരിപാടിയിൽ പങ്കെടുക്കാം. പ്രായഭേതമില്ലാതെ ആൺ പെൺ ഭേദമന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. ആന്ത്രോത്ത് ദ്വീപ് നിവാസികളായ എന്നാൽ ഇപ്പോൾ ദ്വീപിൽ അല്ലാതെ മറ്റ് ദ്വീപുകളിലോ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലോ വിദേശത്തോ ആയിരിക്കുന്നവർക്കും പരിപാടിയിൽ പങ്കെടുക്കാം.
പരമാവധി സ്വലാത്ത് എന്ന ലക്ഷ്യത്തോടെയാണ് ആന്ത്രോത്ത് ജാഥകൾ എന്ന വാട്സ്ആപ്പ് കൂട്ടായ്മ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.പാട്ടകൽ ഹുസൈൻ സഖാഫിയുടെ നേതൃത്വത്തിൽ തുടങ്ങുന്ന പദ്ധതി റബീഉൽ അവ്വൽ 12 ന് ശേഷം പൊതു സ്റ്റേജിൽ വെച്ച് വിജയികൾക്കുള്ള സമ്മാനദാനത്തോടെ പരിപാടിക്ക് സമാപനമാകും.
വിശദ വിവരങ്ങൾക്ക് കാരാസ്കിൽ ആന്ത്രോത്തുമായി ബന്ധപ്പെടാവുന്നതാണ്. Ph: 9447424991, 9447611145, 9497196094
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക