ആന്ത്രോത്ത്: പെട്രോൾ, ഡീസൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ അഞ്ചു ദിവസമായി ആന്ത്രോത്ത് ഓട്ടോ തൊഴിലാളികൾ നടത്തി വന്നിരുന്ന പണിമുടക്ക് സമരം പൂണ്ണമായി വിജയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ബാർജിൽ ആന്ത്രോത്ത് ദ്വീപിൽ എത്തിയ ഡീസൽ രാത്രിയോടെ പമ്പിൽ നിന്നും വിതരണം ചെയ്തു തുടങ്ങി. സമരം വിജയിച്ചതോടെ ഓട്ടോ തൊഴിലാളികൾ ആഘോഷത്തിലാണ്.

വലിയ ബുദ്ധിമുട്ട് നേരിട്ടിട്ടും സമരത്തോട് സഹകരിച്ച നാട്ടുകാരോട് ഓട്ടോ യൂണിയൻ പ്രസിഡന്റ് സയ്യിദ് ഉബൈദുള്ള നന്ദി അറിയിച്ചു. സമരത്തിന് പിന്തുണ നൽകിയ ട്രാക്ടർ തൊഴിലാളികൾ, മറ്റു ഡ്രൈവർമാർ, ആന്ത്രോത്ത് മുൻസിഫ് കോടതി മജിസ്ട്രേറ്റ്, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക