ആന്ത്രോത്ത്: ജോലി അന്വേഷിക്കുന്നന്നവർക്കും വിദ്യാർത്ഥികൾക്കുമായി കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ച് ലക്ഷദ്വീപ് ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ (എൽ.ജി.ഇ.യൂ) ആന്ത്രോത്ത് യൂണിറ്റ്. ഓഗസ്റ്റ് 29-ന് എംജിഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് കരിയർ ഗൈഡൻസ് പ്രോഗ്രാം നടന്നത്.
“നാവിഗേറ്റിംഗ് ദ ഫ്യൂച്ചർ” എന്ന പേരിലാണ് പരിപാടി നടന്നത്. എൽ.ജി.ഇ.യൂ യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഇ.കെ.ഹനീഫയുടെ സാന്നിധ്യത്തിൽ എംജിഎസ്എസ്എസ് പ്രിൻസിപ്പൽ ജി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കരിയർ ഓറിയന്റേഷന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ അദ്ദേഹം ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചതിനു സംഘാടകർക്ക് നന്ദി അറിയിച്ചു.

എൻ.എം. റഹ്മത്തുള്ള(ജെ എ ഓ) ബി.പി. റഹ്മത്തുള്ള, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷാഹുൽ ഹമീദ് എൻ.പി, യൂണിറ്റ് വൈസ് പ്രസിഡണ്ട് അബുനാസർ എന്നിവർ സംസാരിച്ചു. റിസോഴ്‌സ് പേഴ്സൺമാരായ മുഹമ്മദ് മുഫ്തി മുബാറക്, എൽ. അബ്ദുൾ റഹീം പ, സീഷൻ.എം.കെ. സക്കരിയ്യ. പി.പി. എന്നിവർ സെഷനുകൾ കൈകാര്യം ചെയ്തു.
എൽ.ജി.ഇ.യൂ ആന്ത്രോത്ത് യൂണിറ്റ് സെക്രട്ടറി അഹമ്മദ് കബീർ ഫീഡ്ബാക്ക് സെഷനുശേഷം പങ്കെടുത്തവരുമായി സംവദിക്കുകയും റിസോഴ്‌സ് പേഴ്‌സൺമാർക്കും പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഉദ്യോഗാർത്ഥികളെ അവരുടെ കരിയർ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി പിന്തുണയ്ക്കുന്നതിനായി എൽ ജി ഇ യു ഭാവിയിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക