ദില്ലി: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ സ്റ്റാറ്റ് ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്യും. പട്ടേലിന്റെ 143-ാം ജന്മദിനത്തിലാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. 2,989 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പ്രതിമയക്ക് 182 മീറ്റര്‍ ഉയരമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉരയമുള്ള പ്രതിമയാണിത്. ഉദ്ഘാട പരിപാടികളുടെ ഭാഗമായി 29 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും.
പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവ് രാം വി സുത്തറാണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്. എല്‍ ആന്റ് ടിയും സര്‍ദാര്‍ സരോവര്‍ നര്‍മ്മദ നിഗം ലിമിറ്റഡും ചേര്‍ന്ന് 33 മാസം കൊണ്ടാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തായിക്കിയത്. പ്രതിമയോടൊപ്പം പൂക്കളുടെ താഴ്‌വര, കണ്‍വെന്‍ഷന്‍ സെന്റര്‍, പട്ടേല്‍ മ്യൂസിയം എന്നിവയും ഒരുക്കിയിട്ടുണ്ട്. ദിനംപ്രതി 15,000 സന്ദര്‍ശകര്‍ ഇവിടെ എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ചില ആദിവാസി സംഘടനകള്‍ പ്രതിമ ഉദ്ഘാടനം ബഹിഷ്‌കരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പ്രതിമ നിര്‍മാണത്തിന്റെ പേരില്‍ പ്രകൃതി നശീകരണം ഉണ്ടായെന്നും തങ്ങളുടെ ജീവനോപാദികള്‍ നശിപ്പിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് അവരുടെ പ്രതിഷേധം. ഇന്ന് കരിദിനമായി ആചരിക്കാനാണ് ഇവരുടെ തീരുമാനം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക