കവരത്തി: കുവൈത്തിൽ നടന്ന നാലാമത് ഏഷ്യൻ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലുകൾ സ്വന്തമാക്കിയ ലക്ഷദ്വീപ് സ്വദേശിനി മുബാസിന മുഹമ്മദിന് 1 ലക്ഷം രൂപ പരിതോഷികം നൽകി ലക്ഷദ്വീപ് ഗവണ്മെന്റ് എംപ്ലോയീസ് യൂണിയൻ ആദരിച്ചു. ലോങ്ജംപിലും ഹെപ്റ്റാത്തലണിലും ആണ് മുബസിന രാജ്യത്തിനായി വെള്ളിമെഡൽ നേട്ടം കരസ്ഥമാക്കിയത്. കവരത്തിയിൽ നടന്ന ചടങ്ങിൽ
LGEU സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫത്താഹുദീൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹ്‌സിൻ എ.ഐ അധ്യക്ഷനായ ചടങ്ങിൽ മുബസ്സിനയുടെ മാതാപിതാക്കളെയും കോച്ചിനെയും ആദരിച്ചു.
മുൻ എം.പി പൂക്കുഞ്ഞികോയ കോച്ച് ജവാദിന് മൊമെന്റോയും LGEU കവരത്തി പ്രസിഡന്റ് ചെക്കും കൈമാറി. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ മുബസ്സിനക്ക് മൊമെന്റോയും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ചെക്കും കൈമാറി.
കോച്ച് ജവാദ് സറും മുബസ്സിനയുമായുള്ള അഭിമുഖം ഇമ്തിയാസ് മുഹമ്മദ് സാധിഖ് എന്നിവർ കൈകാര്യം ചെയ്തു. MP മുഖ്യ പ്രഭാഷണം നടത്തി. മുൻ മെമ്പർ ഷമീർ ചടങ്ങിൽ നന്ദി പറഞ്ഞു.
മിനിക്കോയ് ദ്വീപിലെ ശ്രീ മുഹമ്മദിന്റെയും ശ്രീമതി ദുബീന ബാനുവിന്റെയും മകളായ മുബസിന 2013 ലെ ഇന്റർ ജൂനിയർ ബേസിക് സ്കൂൾ കായികമേളയിൽ ലോംഗ് ജമ്പ്, 400 മീറ്റർ സ്പ്രിന്റ്, 4×100 മീറ്റർ റിലേ എന്നിവയിൽ സ്വർണ്ണ മെഡലുകൾ നേടിയാണ് അത്ലറ്റിക്സിൽ തന്റെ കരിയർ ആരംഭിച്ചത്.കൂടാതെ 2018. 65-ാമത് കോഴിക്കോട് ജില്ലാ സീനിയർ ആൻഡ് ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 2021-22-ൽ സ്വർണം നേടിയുകൊണ്ട് അത്‌ലറ്റിക്‌സിൽ ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ സ്വർണമെഡൽ ജേതാവുമായി. ഫ്രാൻസിലെ നോർമണ്ടിയിൽ നടന്ന 19-ാമത് ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് ഫെഡറേഷനിലും (ഐഎസ്എഫ്) വേൾഡ് സ്കൂൾ ജിംനാസ്റ്റിക്സിലും മുബസിന ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക