കോവിഡ് മാര്‍ഗനിര്‍ദേശത്തിലെ ഇളവിനെച്ചൊല്ലി ലക്ഷദ്വീപില്‍ ജനകീയ പ്രക്ഷോഭം തുടർച്ചയായ മൂന്നാം ദിവസവും. കപ്പലുകൾ തടയാൻ തീരുമാനം. വീഡിയോ കാണാം ▶️

0
655

കവരത്തി: കോവിഡ് മാര്‍ഗനിര്‍ദേശത്തിലെ ഇളവിനെച്ചൊല്ലി ലക്ഷദ്വീപില്‍ തുടർച്ചയായി മൂന്നാം ദിവസവും പ്രതിഷേധം. കൊച്ചിയില്‍ നിന്ന് എത്തുന്ന കപ്പലുകൾ തടയാനാണ് നാട്ടുകാരുടെ തീരുമാനം. ദ്വീപിലെത്തുന്നവർക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

മൂന്ന് ദിവസമായി ദ്വീപിൽ എസ്.ഒ.പി പരിഷ്കരണത്തെ ചൊല്ലി പ്രതിഷേധമുയരുകയാണ്. സ്ത്രീകളടക്കം പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. യാത്രാ ഇളവുകൾ അനുവദിക്കുന്ന എസ്.ഒ.പി പിൻവലിച്ചില്ലെങ്കിൽ വെസ്സലുകൾ വരുമ്പോള്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കവരത്തിയിൽ രാത്രി വൈകിയും പ്രതിഷേധം ശക്തമായിരുന്നു .

ദ്വീപില്‍ രോഗം ബാധിക്കുന്നവര്‍ക്ക് നല്‍കാന്‍ മതിയായ ചികിത്സാ സൌകര്യമില്ലെ. ആവശ്യത്തിന് വെന്‍റിലേറ്റര്‍ സൌകര്യവുമില്ല. ദ്വീപില്‍ കൂടുതലാളുകള്‍ക്ക് രോഗം ബാധിച്ചാല്‍ അത്യാസന്ന നിലയിലുള്ളവരെ കൊച്ചിയിലേക്ക് വ്യോമമാര്‍ഗം മാത്രമാണ് മാറ്റാനാകുക. ഇതിനുള്ള സൌകര്യവും നിലവില്‍ ഇല്ലാത്തിടത്തോളം കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് അനുവദിക്കില്ലെന്ന നിലപാടിലാണ് ദ്വീപ് വാസികൾ.

കടപ്പാട്: Media One


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here