അമിനി: സ്കൂൾ സമയമാറ്റം ചർച്ച ചെയ്യാൻ വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെള്ളിയാഴ്ചകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ല എന്ന് ഐക്യകണ്ഠേന തീരുമാനിച്ചു. അമിനി നാഇബ് ഖാളി പാട്ടകൽ ഹംസക്കോയ ദാരിമി, നൂറുൽ ഇസ്ലാം മദ്രസ പ്രസിഡന്റ് ബി.സി ഇസ്മാഈൽ മദനി, സുന്നിയ്യ മദ്റസാ സദർ മുഅല്ലിം എ.പി ഇസ്മാഈൽ സൈദി, ഡി.പി-വി.ഡി.പി അംഗങ്ങൾ, എസ്.എം.സി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. മറ്റു ദ്വീപുകളിലെപ്പോലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സമയക്രമവുമായി സഹകരിക്കില്ല എന്ന് തീരുമാനിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക