കവരത്തി: ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് കിരീടത്തിൽ തുടർച്ചയായി പതിനേഴാം തവണയും മുത്തമിട്ട് ആന്ത്രോത്ത് ദ്വീപ്. തിരുത്തപ്പെടാനാവാത്ത ചരിത്രം കുറിച്ച് കായിക ലക്ഷദ്വീപിന്റെ പകരക്കാരില്ലാത്ത ജേതാക്കൾ മുന്നേറുമ്പോൾ കായിക പ്രേമികളായ മുഴുവൻ ദ്വീപുകാരും ഒറ്റക്കെട്ടായി എഴുന്നേറ്റു നിന്ന് ആന്ത്രോത്ത് താരങ്ങളെ ആദരിക്കുന്ന ചരിത്ര നിമിഷത്തിനാണ് കവരത്തി സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന മുപ്പതാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന്റെ സമാപന വേദി സാക്ഷിയായത്.
ചടങ്ങിൽ ലക്ഷദ്വീപ് സ്പോർട്സ് ആന്റ് യൂത്ത് വെൽഫെയർ വകുപ്പ് ഡയറക്ടർ ശ്രീ.ലാകേശ് , കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീ.അബ്ദുൽ ഖാദർ, എൽ.എസ്.ജി ചെയർമാൻ കൂടിയായ കവരത്തി സ്കൂൾ കോംപ്ലക്സ് പ്രിൻസിപ്പൽ, ജില്ലാ പഞ്ചായത്ത്-വില്ലേജ് ദ്വീപ് പഞ്ചായത്ത് മെമ്പർമാർ, ആർ.എസ്.സി-എസ്.എം.സി അംഗങ്ങൾ പങ്കെടുത്തു. വ്യക്തികത മെഡലുകളും വിവിധ കാറ്റഗറി മെഡലുകളും മുതിർന്ന ഉദ്യോഗസ്ഥരും നേതാക്കളും ചേർന്ന് സമ്മാനിച്ചു അടുത്ത എൽ.എസ്.ജി കടമത്ത് ദ്വീപിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. എൽ.എസ്.ജി പതാക കടമത്ത് ടീം മാനേജർ ഏറ്റുവാങ്ങി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക